ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 21.8 ഡിഗ്രി സെല്‍ഷ്യസാണ്.

ദുബൈ യുഎഇയില്‍ കടല്‍തീരത്തേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് രാവിലെ അറബിക്കടല്‍ തീരപ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 21.8 ഡിഗ്രി സെല്‍ഷ്യസാണ്. അല്‍ ഐനിലെ റക്നായിലാണ് ഈ താപനില രേഖപ്പെടുത്തിയത്. കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസിനും 41 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. നാളെ (ജൂലൈ 8) താപനില വര്‍ധിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ആഴ്ച കടല്‍ പ്രക്ഷുബ്ധമാകാനും താപനിലയില്‍ വ്യത്യാസം വരാനുമുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. 

View post on Instagram