അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൊവ്വാഴ്ച ആറ് മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അബുദാബി: കാറ്റ് ശക്തമാകുന്ന പശ്ചാത്തലത്തില്‍ യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൊവ്വാഴ്ച ആറ് മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും പൊതുവില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം തന്നെയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തണുപ്പ് വീണ്ടും ശക്തമായി. ജബല്‍ ജൈസ് പ്രദേശങ്ങളില്‍ 4.7 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില.