ഒരു ഇന്ത്യന്‍ പൗരന് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ഒമാന്‍ അധികൃതര്‍ നല്‍കിയ സഹായത്തിനും പിന്തുണക്കും മസ്‌കറ്റ്   ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു. 

സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലായത്തിലെ പുറംകടലെത്തിയ 'ജഗ് ലോകേഷ്' എന്ന ഇന്ത്യന്‍ ട്രാന്‍സിറ്റ് വാണിജ്യ കപ്പലില്‍ ഗുരുതരമായ ആരോഗ്യനിലയിലെത്തിയ ജീവനക്കാരനെ റോയല്‍ എയര്‍ഫോഴ്സ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. റോയല്‍ എയര്‍ഫോഴ്സിന്‍റെ ഹെലികോപ്റ്ററിലാണ് വൈദ്യസഹായത്തിനായി ഇദ്ദേഹത്തെ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒരു ഇന്ത്യന്‍ പൗരന് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ഒമാന്‍ അധികൃതര്‍ നല്‍കിയ സഹായത്തിനും പിന്തുണക്കും മസ്‌കറ്റ് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു. ഈ മാനുഷിക പരിഗണനയെ അഭിനന്ദിക്കുന്നെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…