മജാൻ പോലീസ് സ്റ്റേഷന് സമീപമുള്ള എട്ട് കടകളിൽ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്.
മസ്‍കത്ത്: ഒമാനിലെ കടകളിൽ മോഷണം നടത്തിയയാളെ വടക്കൻ ബാത്തിന പൊലീസ് സംഘം പിടകൂടി. മജാൻ പോലീസ് സ്റ്റേഷന് സമീപമുള്ള എട്ട് കടകളിൽ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. നേരത്തെയും ഇയാള്‍ ക്രിമിനൽ കുറ്റങ്ങൾക്ക് പിടിയിലായിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
