മസ്‍കത്ത്: അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ദഖിലിയയിലാണ് പൊലീസ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ വിവിധ രാജ്യങ്ങളിലെ പൗരന്മാരുണ്ട്. സദാചാര വിരുദ്ധമായ പ്രവൃത്തികളില്‍ ഇവര്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. തൊഴില്‍-താമസ നിയമ ലംഘകരെ കണ്ടെത്താനും വ്യാപകമായ പരിശോധനയാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ ഒമാന്‍ പൊലീസ് നടത്തുന്നത്.