കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബോട്ടുകളിലൂടെ അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്.

മസ്‍കത്ത്: ഒമാനിലെ തൊഴിൽ, കുടിയേറ്റ നിയമങ്ങൾ ലംഘിച്ച 27 വിദേശികളെ റോയൽ ഒമാൻ പോലീസിന്റെ കോസ്റ്റൽ ഗാർഡ് പിടികൂടി. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ വടക്കൻ അൽ ബാത്തിന ഗവർണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ്‌ ഗാർഡുകളാണ് ഇവരെ അറസ്റ്റ് ചെയ്‍തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബോട്ടുകളിലൂടെ അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. 27 പേർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.