മസ്‍കത്ത്: ഒമാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയവര്‍ അറസ്റ്റില്‍. ദാഖിലിയ  ഗവര്‍ണറേറ്റില്‍ ഒത്തുകൂടിയ ജനങ്ങളെയാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ ഫാമിൽ നിന്നാണ് അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ  നേതൃത്വത്തിൽ ഇവരെ അറസ്റ് ചെയ്തത്.

ഒമാൻ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരുന്ന  കൊവിഡ്  മാനദണ്ഡങ്ങൾ  ലംഘിച്ചുവെന്ന്  റോയൽ ഒമാൻ പോലീസ് കണ്ടെത്തിയതായി  പ്രസ്താവനയിൽ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും  റോയൽ ഒമാൻ പോലീസ് അറിയിച്ചു.