മസ്‍കത്ത്: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നാല് സ്‍ത്രീകളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.  പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്റാണ് നാല് സ്ത്രീകളെയും ഏഷ്യന്‍  പൗരന്മാരെയും അറസ്റ്റ് ചെയ്‍തതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.