Asianet News MalayalamAsianet News Malayalam

Expat Arrested: മയക്കു മരുന്ന് കടത്താന്‍ ശ്രമം: ഒമാനിൽ വിദേശി അറസ്റ്റിൽ

12 കിലോഗ്രാം മോർഫിനും 10 കിലോയിലധികം ക്രിസ്റ്റൽ  മയക്കു മരുന്നുമായി ഒമാനില്‍ പ്രവേശിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Royal Oman Police arrests person for illegal entry possessing drugs in Oman
Author
Muscat, First Published Jan 24, 2022, 7:03 PM IST

മസ്‍കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ (Drug smuggling) ശ്രമിച്ച ഒരു ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്‍തതായി റോയൽ ഒമാൻ പൊലീസ് (Royal Oman Police) അറിയിച്ചു. 12 കിലോ ഗ്രാമിലധികം മോർഫിനുമായി കടൽമാർഗം അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കടക്കുവാൻ ശ്രമിക്കവെയാണ് ഇയാള്‍  റോയൽ ഒമാൻ പോലീസിന്റെ പിടിയിലായത്.

'12 കിലോഗ്രാം മോർഫിനും 10 കിലോയിലധികം ക്രിസ്റ്റൽ മരുന്നുമായി സമുദ്ര മാർഗം അനധികൃതമായി രാജ്യത്തേക്ക് കടന്നുകയറാൻ ശ്രമിച്ച  നുഴഞ്ഞുകയറ്റക്കാരനെ ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് വസ്തുക്കളെ  പ്രതിരോധിക്കുന്നതിനുള്ള ഡയറക്ടറേറ്റ് ജനറൽ അറസ്റ്റ് ചെയ്തതായിട്ടാണ്' റോയൽ ഒമാൻ പോലീസ് ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയിൽ പറയുന്നത്.

Follow Us:
Download App:
  • android
  • ios