മസ്‌കറ്റ്: പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. സാധുവായ റെസിഡന്റ് കാര്‍ഡുള്ള വിദേശികള്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വരാന്‍ അനുമതി.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടാകും. ഏത് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിലക്ക് ബാധകമാണ്. സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ നിയന്ത്രണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഒമാന്‍ ഒബ്‌സര്‍വര്‍' റിപ്പോര്‍ട്ട് ചെയ്തു.