ഇദ്ദേഹം കടലിൽ പോയിട്ടുണ്ടെന്നാണ് പോലീസിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നത്. 

മസ്കറ്റ്: സ്വദേശിയായ യുവാവിനെ ഒമാനില്‍ കാണാതായതായി പൊലീസിന്റെ അറിയിപ്പ്. മുഹമ്മദ് ബിൻ നാസ്സർ ബിൻ മുഹമ്മദ് അൽ മാമരി എന്നയാളെയാണ് ഏപ്രിൽ 27 വ്യാഴാഴ്ച മുതൽ ശർഖിയ ഗവര്‍ണറേറ്റില്‍ നിന്നും കാണാതായതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നത്. 

ഇദ്ദേഹം കടലിൽ പോയിട്ടുണ്ടെന്നാണ് പോലീസിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നത്. മുഹമ്മദ് ബിൻ നാസ്സർ ബിൻ മുഹമ്മദ് അൽ മാമരിയെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. 

Scroll to load tweet…