'ഖാട്ട്' എന്ന മയക്കുമരുന്നിന്റെ 1,709 പാക്കറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
മസ്‌കറ്റ്: ആയിരത്തിലധികം മയക്കുമരുന്ന് പാക്കറ്റുകളുമായി ഒമാനിലേക്ക് (Oman)കടക്കാന്‍ ശ്രമിച്ച നാലുപേരെ റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police)അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റ് തീരത്ത് നിന്നാണ് കോസ്റ്റ് ഗാര്‍ഡ് പൊലീസ് ഇവരെ പിടികൂടിയത്.
'ഖാട്ട്' എന്ന മയക്കുമരുന്നിന്റെ 1,709 പാക്കറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു (Expat sentenced to death). വില്‍പന നടത്താനായാണ് പ്രതി മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് (Kuwait Criminal court) പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
കേസിലെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്‍തുതകളും പ്രതിയുടെ കുറ്റസമ്മത മൊഴിയും പരിഗണിക്കുമ്പോള്‍ മയക്കുമരുന്ന് കടത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായതായും കോടതിയുടെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി (Four expats arrested). അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും ( heroin and crystal meth) ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഓരോരുത്തരും സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വ്യാപക അന്വേഷണം നടത്തുകയായിരുന്നു. ലഹരിമരുന്ന് മാഫിയയിലെ കണ്ണികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി. വിവരങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ താമസ സ്ഥലങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും കണ്ടെടുത്തത്. ഒരു ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.
