എല്ലാവിധ ഒത്തുചേരലുകളും നിര്‍ത്തിവെക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. 

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രതാ പുലര്‍ത്തുവാന്‍ റോയല്‍ ഒമാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. എല്ലാവിധ ഒത്തുചേരലുകളും നിര്‍ത്തിവെക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. 

ഒമാന്‍ സുപ്രിം കമ്മറ്റി നടപ്പിലാക്കിയിരിക്കുന്ന കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിക്കാത്ത ഒരു സംഘത്തെ ബുറേമി ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൊവിഡ് 19 മൂലം രാജ്യത്ത് ഇന്ന് 16 പേര്‍ കൂടി മരിച്ചു. 1,942 പേരാണ് ഒമാനില്‍ ഇതിനകം കൊവിഡ് മൂലം മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,508 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനകം ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 185,278 ഉയരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് ജാഗ്രത പുലര്‍ത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി