സിറ്റിസ്കേപ് ഗ്ലോബലിൽ പങ്കെടുത്ത ആദ്യ തവണതന്നെ ആറ് തന്ത്രപരമായ ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് റുവ അൽഹറം അൽമക്കി കമ്പനി. കിംഗ് സൽമാൻ ഗേറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് പങ്കാളിത്തങ്ങൾ
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള പ്രധാന നിർമ്മാണക്കമ്പനിയും സിറ്റിസ്കേപ് ഗ്ലോബൽ 2025-ന്റെ സ്ഥാപക പങ്കാളിയുമായ റുവ അൽഹറം അൽമക്കി കമ്പനി (RUA AlHaram AlMakki Company) ആറ് നിർണായകമായ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
സൗദി, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികളുമായാണ് ധാരാണാപത്രങ്ങൾ. പുണ്യനഗരമായ മക്കയിൽ നടക്കുന്ന കിംഗ് സൽമാൻ ഗേറ്റ് പദ്ധതിക്കായാണ് ആഗോളതലത്തിലുള്ള നിക്ഷേപവും സഹകരണവും ഉറപ്പാക്കുന്ന ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.

മക്കയുടെ ഭാവി വികസനത്തിന് ആഗോള മുസ്ലീം സമൂഹത്തെ ഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള പ്രതിബദ്ധതയാണ് തന്ത്രപ്രധാനമായ ഈ ധാരണാപത്രങ്ങളുടെ സവിശേഷത. വൈവിധ്യപൂർണ്ണമായ വിപണികളിൽ നിന്നുള്ള പങ്കാളികളെ നിക്ഷേപത്തിനായി ക്ഷണിക്കുന്നതിലൂടെ മക്കയിൽ ഒരേസമയം തീർത്ഥാടകരെയും സന്ദർശകരെയും സംരഭങ്ങളെയും എത്തിക്കുകയാണ് ഊ പദ്ധതി.

നവംബർ 17 മുതൽ 20-വരെ റിയാദിൽ നടന്ന സിറ്റിസ്കേപ് ഗ്ലോബലിൽ, റുവ അൽഹറം അൽമക്കി കമ്പനി ഔദ്യോഗികമായി അംഗീകരിച്ച ധാരണാപത്രങ്ങൾ ചുവടെ:
- ഓസൂൾ - സൗദി അറേബ്യയിൽ നിന്നുള്ള ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപ, ആസ്തി മാനേജ്മെന്റ് കമ്പനി. കിംഗ് സൽമാൻ ഗേറ്റിലെ നിക്ഷേപ താൽപര്യങ്ങൾക്കായാണ് ധാരണാപത്രം ഒപ്പിട്ടത്.
- ബാദൻ പെങ്കലോല കെയുവാംഗൻ ഹാജി (ബി.പി.കെ.എച്ച്) – ഇന്തോനേഷ്യയിലുള്ള ഹജ്ജ് സാമ്പത്തിക മാനേജ്മെന്റ് ഏജൻസി. രണ്ട് ധാരണാപത്രങ്ങൾ ഒപ്പിട്ടു. ഒരെണ്ണം പദ്ധതിക്കുള്ളിലെ തന്ത്രപരമായ നിക്ഷേപ സാധ്യതകൾക്കാണ്. രണ്ടാമത്തേത് കമ്പനിയുടെ ഭാവി വികസനപ്രവർത്തനങ്ങളിൽ വരുന്ന അർബൻ ഡൈനിങ് വിഭാഗത്തിലെ പങ്കാളിത്ത അവസരങ്ങൾക്കായാണ്.
- മലേഷ്യൻ റിസോഴ്സസ് കോർപ്പറേഷൻ ബെർഹാദ് (എം.ആർ.സി.ബി) – മലേഷ്യയിലെ പ്രധാനപ്പെട്ട പ്രോപ്പർട്ടി, അടിസ്ഥാനസൗകര്യ വികസന കമ്പനി. സംയുക്ത പങ്കാളിത്തത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു. കിംഗ് സൽമാൻ ഗേറ്റ് പദ്ധതിയിലെ സഹകരണത്തിനുള്ള സാധ്യതകൾ തുറന്നിടുന്നതാണ് പങ്കാളിത്തം.
- പെർബദാനൻ തബുങ് അമാന ഇസ്ലാം ബ്രൂണൈ (ടി.എ.ഐ.ബി) – ബ്രൂണൈയുടെ ഇസ്ലാമിക് ട്രസ്റ്റ് ഫണ്ട് ആണിത്. ഒരു പൊതു നിക്ഷേപ ധാരണാപത്രമാണ് ഒപ്പിട്ടത്. മക്കയിലെ റുവ അൽഹറം അൽമക്കി കമ്പനിയുടെ സ്ഥലങ്ങളിലെ നിക്ഷേപ സാധ്യതകൾ പരിഗണിക്കുന്നതാണ് ധാരണാപത്രം.
- ഫോബ്സ് ഗ്ലോബൽ പ്രോപ്പർട്ടീസ് – ഫോബ്സിന്റെ എക്സ്ക്ലൂസീവ് റിയൽ എസ്റ്റേറ്റ് പങ്കാളികൾ. തന്ത്രപരമായ സഹകരണമാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ആഗോളതലത്തിലുള്ള ആദ്യ റിയൽ എസ്റ്റേറ്റ് നിർമ്മാണ സഹകരണ പദ്ധതിയാണിത്. അന്താരാഷ്ട്രതലത്തിൽ കമ്പനിയെ ഇത് പ്രതിനിധാനം ചെയ്യും. മാത്രമല്ല ഫോബ്സിന്റെ ആഗോള ശൃംഖലയിലൂടെ അൾട്രാ-ഹൈ-നെറ്റ്-വർത്ത് വ്യക്തികളുമായി അടുത്തു പ്രവർത്തിക്കാനും ഇത് സഹായിക്കും.

ഈ ധാരണാപത്രങ്ങൾ കിംഗ് സൽമാൻ ഗേറ്റിന്റെ നിർമ്മാണത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ഇത് അൽമസ്ജിദ് അൽഹറമിനോട് ചേർന്നു തന്നെയാണ്. നഗരജീവിതം, ഹോസ്പിറ്റാലിറ്റി, സാംസ്കാരിക സംരക്ഷണം, സൗദിയുടെ വിഷൻ 2030-നുള്ള പിന്തുണ, മാത്രമല്ല ഒരു ആഗോള ഡെസ്റ്റിനേഷൻ എന്ന നിലയിലേക്കുള്ള സൗദിയുടെ വളർച്ച എന്നിവയ്ക്ക് ഇത് സഹായിക്കും.
കിംഗ് സൽമാൻ ഗേറ്റ് അടുത്ത വികസന തലത്തിലേക്ക് കടക്കുമ്പോൾ ലോകം മുഴുവൻ നിന്നുള്ള സഹകരണങ്ങൾക്കും പങ്കാളികൾക്കും നിക്ഷേപകർക്കും സ്വാഗതം പറയുകയാണ് റുവ അൽഹറം അൽമക്കി കമ്പനി.
