രൂപയുടെ മൂല്യം ഉയര്‍ന്നതോടെ ഇന്ന് ഗള്‍ഫ് രാജ്യങ്ങളുടെ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളുടെ വിനിമയ നിരക്ക് കുറഞ്ഞു. 

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. രാവിലെ 73.48 എന്ന നിലയില്‍ തുടങ്ങിയ വ്യാപാരം 73.42 ലേക്ക് ഉയര്‍ന്നുവെങ്കിലും പിന്നീട് വീണ്ടും ചെറിയ ഇടിവ് നേരിട്ടു. ഏറ്റവുമൊടുവില്‍ 73.52 എന്ന നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

രൂപയുടെ മൂല്യം ഉയര്‍ന്നതോടെ ഇന്ന് ഗള്‍ഫ് രാജ്യങ്ങളുടെ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളുടെ വിനിമയ നിരക്ക് കുറഞ്ഞു. യുഎഇ ദിര്‍ഹത്തിന് ഇപ്പോള്‍ 20.01 രൂപ എന്ന നിലയിലാണ് വിനിമയം.

മറ്റ് കറന്‍സികളുമായുള്ള വിനിമയമൂല്യം ഇങ്ങനെ
യു.എസ് ഡോളര്‍.......................73.52
യൂറോ..........................................85.02
യു.എ.ഇ ദിര്‍ഹം......................20.01
സൗദി റിയാല്‍........................... 19.60
ഖത്തര്‍ റിയാല്‍..........................20.19
ഒമാന്‍ റിയാല്‍...........................191.21
കുവൈറ്റ് ദിനാര്‍........................242.43
ബഹറിന്‍ ദിനാര്‍.......................195.53