ഇന്ന് രാവിലെ യുഎഇ സമയം 06.40നാണ് ദിര്‍ഹത്തിനെതിരെ 20.05 എന്ന നിലയിലെത്തിയത്. പിന്നീട് അല്‍പം കരകയറി. ഒടുവിലത്തെ വിവരം അനുസരിച്ച് 19.92 എന്ന നിലയിലാണ്.
ദുബായ്: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഡോളറിനെതിരെ രണ്ടാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 72.91ലായിരുന്നു തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്. 43 പൈസയുടെ ഇടിവാണ് ഇന്നലെ മാത്രം ഉണ്ടായത്.
ഇന്ന് രാവിലെ യുഎഇ സമയം 06.40നാണ് ദിര്‍ഹത്തിനെതിരെ 20.05 എന്ന നിലയിലെത്തിയത്. പിന്നീട് അല്‍പം കരകയറി. ഒടുവിലത്തെ വിവരം അനുസരിച്ച് 19.92 എന്ന നിലയിലാണ്. ഡോളര്‍ ശക്തിപ്രാപിക്കുന്നതാണ് ഇടിവിന് കാരണമെങ്കിലും ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ഏഷ്യന്‍ കറന്‍സിയെന്ന ചീത്തപ്പേരും ഇന്ത്യന്‍ രൂപയ്ക്ക് തന്നെയാണിപ്പോള്‍.
വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................73.19
യൂറോ..........................................84.37
യു.എ.ഇ ദിര്‍ഹം......................19.92
സൗദി റിയാല്‍........................... 19.51
ഖത്തര്‍ റിയാല്‍......................... 20.10
ഒമാന്‍ റിയാല്‍...........................190.35
കുവൈറ്റ് ദിനാര്‍........................240.96
ബഹറിന്‍ ദിനാര്‍.......................194.66
