ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയുടെ പുതിയ മെഗാ പ്രൊമോഷന്‍ 'വിന്‍ 15 ടൊയോട്ട ഫോര്‍ച്യൂണറിന്റെ' രണ്ടാമത്തെ നറുക്കെടുപ്പ് ഷാര്‍ജ-മുവൈലയിലെ സഫാരി മാളില്‍ വെച്ച് നടന്നു. ഷാര്‍ജ ഇക്കണോമിക്ക് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി ഖാലിദ് അല്‍ അലിയ്ക്കൊപ്പം സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായ നറുക്കെടുപ്പില്‍ രണ്ടാമത്തെ രണ്ട് ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ക്കുള്ള വിജയികളെയാണ് തെരഞ്ഞെടുത്തത്. ആകെ എട്ട് നറുക്കെടുപ്പുകളിലൂടെ 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളാണ് സഫാരി സമ്മാനമായി നല്‍കുന്നത്. 

നറുക്കെടുപ്പില്‍ വിജയികളായ അര്‍ജുന്‍ രതീഷ് നായര്‍ (കൂപ്പണ്‍ നമ്പര്‍: 0436461), നിഖില മുരളീധരന്‍ (കൂപ്പണ്‍ നമ്പര്‍: 0626478) തുടങ്ങിയവര്‍ക്ക് ഓരോ 2020 മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ വീതം സമ്മാനമായി ലഭിക്കും.