Asianet News MalayalamAsianet News Malayalam

ഒന്നാം വാര്‍ഷികത്തില്‍ ഒരു ഡസന്‍ കാറുകള്‍ സമ്മാനമായി പ്രഖ്യാപിച്ച് സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ്

ഉപയോക്താക്കള്‍ക്ക് മൂല്യവത്തായ സേവനം തിരിച്ചു നല്‍കുകയാണ് ലക്ഷ്യമെന്ന് എം.ഡി. സൈനുല്‍ ആബിദീന്‍

Safari New promotion Win 12 Nissan Sunny Cars
Author
Sharjah - United Arab Emirates, First Published Aug 31, 2020, 7:11 PM IST
  • Facebook
  • Twitter
  • Whatsapp

ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ  സഫാരിയുടെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് ഒരുഡസന്‍ കാറുകള്‍ സമ്മാനം നല്‍കുന്ന പ്രമോഷന്‍ 2020 സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുകയാണ്. പ്രതിമാസം രണ്ട് 2020 മോഡല്‍ നിസ്സാന്‍ സണ്ണി കാറുകള്‍ വീതംനല്‍കുന്ന നറുക്കെടുപ്പാണിത്. ആകെ 12 കാറുകളാണ് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുക.

മിനിമം 50 ദിര്‍ഹത്തിന്റെ പര്‍ച്ചേസ് നടത്തുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ വഴിയാണ് 2020 മോഡല്‍ 12 നിസ്സാന്‍ സണ്ണി കാറുകള്‍ സമ്മാനം നല്‍കുന്ന പുതിയ നറുക്കെടുപ്പില്‍ പ്രവേശിക്കാനാവുക. ഒന്നാമത്തെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചാം തീയതിയാണ്. 2, 3, 4, 5, 6 നറുക്കെടുപ്പുകള്‍ യഥാക്രമം നവംബര്‍ 10, ഡിസംബര്‍ 14, 2021 ജനുവരി 18, ഫെബ്രുവരി 22, മാര്‍ച്ച് 29  എന്നീ തീയതികളിലായാണ്‌ നടക്കുക. പുതിയപ്രമോഷനില്‍ 12 വിജയികളെയാണ് ആകെ തെരഞ്ഞടുക്കുക.

എല്ലായിപ്പോഴും ഉപയോക്താക്കള്‍ക്ക് മൂല്യവത്തായ സേവനം തിരിച്ചുനല്‍കുകയന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരം പ്രമോഷനുകള്‍ സംഘടിപ്പിക്കപ്പെടുന്നതെന്നും മറ്റൊരു ഹൈപ്പര്‍ മാര്‍ക്കറ്റിനും ഇത്രയും മികച്ച മൂല്യത്തോടെ നല്‍കാനാവാത്തത്ര വൈപുല്യവും പ്രാധാന്യവും സഫാരിയുടെ പ്രൊമോഷനുകള്‍ക്കുണ്ടെന്നും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.

വളരെയേറെ സവിശേഷതകളുമായാണ്‌ സഫാരി 2019 സെപ്തംബര്‍ 4ന് തുടക്കംകുറിച്ചത്. അതിനാല്‍ തന്നെ, എല്ലാ പ്രവാസികളെയും ആകര്‍ശിക്കാന്‍ സഫാരിക്ക് സാധിച്ചു. വ്യത്യസ്ഥ ദേശക്കാരെ ഒരുപോലെ തൃപ്‍തിപ്പെടുത്താനും അവരുടെ ഇഷ്ടം നേടാനും കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ധാരാളം ഔട്ട്‍ലെറ്റുകള്‍ ഉള്ളവര്‍ക്കുപോലും സാധിക്കാത്തതാണ് സഫാരി ഒരു വര്‍ഷം കൊണ്ട് നേടിയെടുത്തത്. 

അത് 'വിന്‍ പ്രമോഷന്‍' ആയാലും വിനോദ പരിപാടികളായാലും ഉപയോക്താക്കളുടെ മനസ്സില്‍  സ്ഥാനം നേടാനായി എന്നത് ഞങ്ങള്‍ക്ക് സന്തോഷം പകരുന്നതാണ്. മറ്റ് സ്ഥാപനങ്ങളില്‍ നിന്നും സഫാരി എങ്ങനെ വേറിട്ടുനില്‍ക്കുന്നുവെന്ന് ഉപഭോക്താക്കള്‍ തങ്ങളെ നേരിട്ട് വിളിച്ചുപറയുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്തത്ര അളവിലുള്ള ആഹ്ലാദമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യാദൃശ്ചികമായുണ്ടായ കൊവിഡ്, ലോകത്തുതന്നെ പല രാജ്യങ്ങളെയും സ്‍തംഭിപ്പിച്ച കാലഘട്ടത്തില്‍ എല്ലാ വന്‍കിട സംരംഭകരും അറച്ചുനിന്ന സാഹചര്യത്തില്‍, തങ്ങള്‍ വ്യത്യസ്ഥമായ രീതിയിലാണ് ഉപഭോക്താക്കളെ തൃപ്‍തിപ്പെടുത്തുന്ന വിധത്തില്‍ മുന്നോട്ട് പോയത്. തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്നുപോന്ന അതേ രീതിയില്‍, ഉപഭോക്താക്കളുടെ സന്തോഷത്തോടൊപ്പം സഞ്ചരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു ഡസന്‍ കാറുകളുടെ പ്രമോഷനുമായി വീണ്ടും എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സഫാരിയിലെ ഓണച്ചന്തയും എഇയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടിയതാണ്. ഇത്രയും മനോഹരമായും വിപുലമായും സജ്ജീകരിച്ച മറ്റൊരു ഓണച്ചന്തയും ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം തങ്ങളോടൊപ്പം നിന്ന ഉപയോക്താക്കള്‍ക്ക് ഹൃദ്യമായ ഓണാശംസകള്‍ നേരുന്നതായും . കഴിഞ്ഞ കാലങ്ങളിലേതു പോലെയുള്ള സഹകരണം തങ്ങളോട് തുടര്ന്നും ഉണ്ടാവണമെന്നും ആഗ്രഹിക്കുകയും ഞങ്ങളുടെ പ്രത്യേകതകള്‍ എപ്പോഴും ഓര്‍ത്തിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയു ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേവലമൊരു ഷോപ്പിംഗ് ഇടമല്ല സഫാരി, അതിനപ്പുറം വിനോദങ്ങള്‍ക്ക് വിശാലമായ സൗകര്യങ്ങളും വലുതും ചെറുതുമായ പരിപാടികള്‍ക്ക് അനുയോജ്യമായ പാര്‍ട്ടി ഹാളും സഫാരിയുടെ പ്രത്യേകതകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യുഎഇയിലെ ഓരോ ആഘോഷ അവസരങ്ങളിലും വ്യത്യസ്ത സമീപനങ്ങളോടെയാണ്‌ സഫാരി മുന്നേറുന്നത്. അതിനാല്‍ തന്നെ, മനം നിറഞ്ഞാണ് ഇവിടെ നിന്നും ഓരോ ഉപയോക്താവും മടങ്ങുന്നത്. യുഎഇ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വമ്പിച്ച ഓഫറുകളും ആകര്‍ഷണീയതയുമാണ് സഫാരി ഇതുവരെ നടപ്പാക്കിയിട്ടുള്ളത്. 30 ടൊയോട്ട കൊറോള കാറുകള്‍, 1 കിലോ സ്വര്‍ണ്ണം, 15 ടൊയോട്ട ഫോര്‍ച്യൂണര്‍ ഫോര്‍ വീലറുകള്‍, ഹാഫ് മില്യന്‍ ദിര്‍ഹം തുടങ്ങിയവയാണ് ഇതുവരെ  ഒരുക്കിയ പ്രമോഷനുകള്‍. എല്ലാ ഉല്പന്നങ്ങളുടെയും മേലുള്ള വമ്പിച്ച വിലക്കിഴിവിന് പുറമെയാണിത്. 

ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആയതിനാല്‍ തന്നെ, സാമൂഹിക അകലം പാലിച്ച്, സാനിറ്റൈസേഷന്‍ ടണല്‍ അടക്കമുള്ള സൗകര്യങ്ങള്‍ മുഖേന വളരെ സുരക്ഷിതമായി ഷോപ്പിംഗിന് പറ്റുന്ന ഇടമാണ്‌ സഫാരി.
"

Follow Us:
Download App:
  • android
  • ios