Asianet News MalayalamAsianet News Malayalam

സലാം എയര്‍ മസ്‌കറ്റ്-കോഴിക്കോട് സര്‍വീസ് നാളെ തുടങ്ങും

മസ്‌കറ്റില്‍ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.20ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്ന് ഡിസംബര്‍ 17 മുതലാണ് മസ്‌കറ്റിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. 

Salam air Muscat Kozhikode service begins tomorrow
Author
First Published Dec 15, 2023, 8:59 PM IST

മസ്‌കറ്റ്: ഒമാന്റെ ബജറ്റ് എയര്‍ വിമാനമായ സലാം എയറിന്റെ മസ്‌കറ്റ്-കോഴിക്കോട് സര്‍വീസ് ശനിയാഴ്ച തുടങ്ങും. തിരുവനന്തപുരം, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും മസ്‌കറ്റില്‍ നിന്ന് നേരിട്ട് സര്‍വീസുകള്‍ നടത്തും.

മസ്‌കറ്റില്‍ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.20ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്ന് ഡിസംബര്‍ 17 മുതലാണ് മസ്‌കറ്റിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നുണ്ട്. മ​സ്ക​റ്റിൽ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് 65-80 റി​യാ​ലി​നും ഇ​ട​ക്കാ​ണ്​. ഈ ​ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് 20 കി​ലോ ല​ഗേ​ജും ഏ​ഴ് കി​ലോ ഹാ​ൻഡ് ബാ​ഗു​മാ​ണ് കൊ​ണ്ടു പോ​വാ​ൻ ക​ഴി​യു​ക. പ​ത്ത്​ റി​യാ​ൽ അ​ധി​കം ന​ൽ​കി ടി​ക്ക​റ്റെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ 30 കി​ലോ ല​ഗേ​ജും ഏ​ഴ് കി​ലോ ഹാ​ൻ​ഡ് ബാ​ഗും കൊ​ണ്ട് പോ​കാൻ ക​ഴി​യും.

കോ​ഴി​ക്കോ​ട്​ നി​ന്ന് പുലർച്ചെ 04.05ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഒ​മാ​ൻ സ​മ​യം രാ​വി​ലെ ആ​റിന് മ​സ്ക​ത്തി​ൽ എ​ത്തും. തി​രു​വ​ന​ന്ത​പു​രം സ​ർ​വീസ്​ ജ​നു​വ​രി മൂ​ന്ന്​ മു​ത​ൽ തു​ട​ങ്ങും. ആ​ഴ്ച​യി​ൽ ര​ണ്ട്​ വീ​തം സ​ർ​വി​സു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ടി​ക്ക​റ്റ്​ ബു​ക്കി​ങ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന്​ രാ​ത്രി 10.15ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 3.25ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.66.20 റി​യാ​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ഇ​തി​ൽ ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗും 20 കി​ലോ ചെ​ക്ക്​ ഇ​ൻ ല​ഗേ​ജും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. 

Read Also -  ശമ്പളത്തിന് പുറമെ താമസവും ഭക്ഷണവും വിസയുമടക്കം സൗജന്യം; നിരവധി തൊഴിലവസരങ്ങൾ, ഇപ്പോൾ അപേക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സ്​ ജ​നു​വ​രി മൂ​ന്ന്​ മു​ത​ലാണ് തു​ട​ങ്ങുക. ആ​ഴ്ച​യി​ൽ ര​ണ്ട്​ വീ​തം സ​ർ​വീ​സു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ടി​ക്ക​റ്റ്​ ബു​ക്കി​ങ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​സ്ക​റ്റിൽ​ നി​ന്ന്​ രാ​ത്രി 10.15ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 3.25ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios