തീരദേശവും വ്യാപാരവും സമന്വയിപ്പിച്ചിരിക്കുന്ന ഈ പ്രദേശം വാസയോഗ്യമായ താമസ സ്ഥലങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും ഉയർന്ന ആവശ്യകത കാണിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ. 2025 ജൂൺ 30നുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ പുതിയ ജനസംഖ്യാ കണക്കുകൾ പ്രകാരം 3,31,462 പേർ ഇപ്പോൾ സാൽമിയയിൽ താമസിക്കുന്നു. തീരദേശവും വ്യാപാരവും സമന്വയിപ്പിച്ചിരിക്കുന്ന ഈ പ്രദേശം വാസയോഗ്യമായ താമസ സ്ഥലങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും ഉയർന്ന ആവശ്യകത കാണിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫർവാനിയ 3,09,871 പേരുമായി രണ്ടാമത്തെ സ്ഥാനത്താണ്. അതിനുശേഷം, 2,82,263 താമസക്കാരോടെയാണ് ജലീബ് അൽ ഷുവൈഖ് മൂന്നാം സ്ഥാനത്തെത്തുന്നത്. ഈ രണ്ട് മേഖലകളും കടുത്ത ജനസാന്ദ്രതയും ഉയർന്ന പ്രവാസി തൊഴിലാളി സാന്നിധ്യവും നഗര വ്യാപനത്തിന് പരിമിതിയുള്ള ഭൗമിശാസ്ത്രപരമായ ഘടനയും കാരണം പതിവായി തിരക്കേറിയ പ്രദേശങ്ങളായി തുടരുന്നു. ഹവല്ലി 2,42,214 ആളുകളുമായി നാലാം സ്ഥാനത്തും, 2,30,854 പേർ താമസിക്കുന്ന മഹ്ബൂല അഞ്ചാം സ്ഥാനത്തുമാണ്. ഭവന നിർമാണങ്ങളിലുണ്ടായ വേഗത്തിലുള്ള പുരോഗതിയും, തൊഴിലവസരങ്ങൾ കൂടുതലുള്ള കേന്ദ്രങ്ങൾക്കടുത്തുള്ള സ്ഥാനം എന്നിവയാണ് ഈ മേഖലകളുടെ ജനസംഖ്യാ വർധനവിന് പ്രധാന കാരണങ്ങൾ.
