ആദമില്‍ നിന്നും ഹൈമ വരെയുള്ള റോഡിന്റെ ഇരുവശത്തും ശക്തമായ കാറ്റുമൂലം മണല്‍ക്കൂനകള്‍ രൂപപ്പെട്ടതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
മസ്കറ്റ്: മസ്‌കറ്റില്‍ നിന്നും റോഡ് മാര്‍ഗം സലാലയിലേക്ക് വാഹനത്തില്‍ പോകുന്ന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി റോയല്‍ ഒമാന്‍ പൊലീസ്. ആദമില്‍ നിന്നും ഹൈമ വരെയുള്ള റോഡിന്റെ ഇരുവശത്തും ശക്തമായ കാറ്റുമൂലം മണല്‍ക്കൂനകള്‍ രൂപപ്പെട്ടതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. റോഡുകളില്‍ നിന്നും മണല്‍ക്കൂനകള്‍ നീക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
