കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വഫ്റ ഏരിയയില്‍ നിന്ന് ഒരു ആഫ്രിക്കന്‍ പൗരനും സഹായികളും പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുവൈത്ത് സിറ്റി: മണല്‍ മോഷ്‍ടിച്ച പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിലായി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വഫ്റ ഏരിയയില്‍ നിന്ന് ഒരു ആഫ്രിക്കന്‍ പൗരനും സഹായികളും പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണല്‍ മോഷ്‍ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
