വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എല്ലാവരും എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

റിയാദ്: സൗദി അറേബ്യയില്‍ ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 587 വാക്‌സിന്‍ കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. 

വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എല്ലാവരും എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അടുത്തുള്ള വാക്‌സിന്‍ കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും അനുയോജ്യമായ സമയത്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും സ്വദേശികളും വിദേശികളും സിഹതീ ആപ്പ് ഉപയോഗിക്കുക.