കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദി അറേബ്യയുടെ ദക്ഷിണ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരന്തരം ആക്രമണ ശ്രമങ്ങള്‍ നടക്കുകയാണ്. 

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഒരു ഡ്രോണ്‍ സൗദി വ്യോമസേന ബുധനാഴ്‍ച തകര്‍ത്തു. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താനാണ് ഹൂതികള്‍ പദ്ധതിയിട്ടതെന്ന് അറബ് സഖ്യസേന അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദി അറേബ്യയുടെ ദക്ഷിണ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരന്തരം ആക്രമണ ശ്രമങ്ങള്‍ നടക്കുകയാണ്. രാജ്യത്തെ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളുമാണ് ഹൂതികള്‍ ലക്ഷ്യമിടുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചു. ആക്രമണ ഭീഷണി അതിജീവിക്കുന്നതിനായി എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുകയാണെന്നും സഖ്യസേന അറിയിച്ചു.