Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

സൗദി സൈന്യം ഡ്രോണുകള്‍ തകർത്തു അക്രമണ ശ്രമം പരാജയപ്പെടുത്തി. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ റണ്‍വേയിലും മറ്റും തെറിച്ചുവീണെങ്കിലും ആളപായമുണ്ടായില്ല. 

Saudi air defenses intercept armed Houthi drone targeting Abha airport
Author
Riyadh Saudi Arabia, First Published Aug 31, 2021, 3:25 PM IST

റിയാദ്: യമൻ വിമത സായുധ സംഘമായ ഹൂതികൾ ദക്ഷിണ സൗദിയിലെ അബഹ വിമാനത്താളത്തിന് നേരെ പൈലറ്റില്ലാ വിമാനങ്ങൾ (ഡ്രോൺ) ഉപയോഗിച്ച് ആക്രമണം നടത്തി. ഇന്ന് പുലർച്ചെയാണ് വിമാനത്താവളത്തിലേക്ക് രണ്ട് പൈലറ്റില്ലാ വിമാനങ്ങൾ സ്‌ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയത്. 

സൗദി സൈന്യം ഡ്രോണുകള്‍ തകർത്തു അക്രമണ ശ്രമം പരാജയപ്പെടുത്തി. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ റണ്‍വേയിലും മറ്റും തെറിച്ചുവീണെങ്കിലും ആളപായമുണ്ടായില്ല. ആര്‍ക്കും പരിക്കില്ല. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ പരിശോധനയുടെ ഭാഗമായി അടച്ച അബഹ വിമാനത്താവളം മണിക്കൂറുകൾക്ക് ശേഷം വീണ്ടും തുറന്നു. വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios