Asianet News MalayalamAsianet News Malayalam

സൗദിയില്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍പോലും കാറ്റില്‍പറത്തി ഹൂതികള്‍ നിരന്തരം ആക്രമണം നടത്തുകയാണെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഭീകരവാദവും യുദ്ധക്കുറ്റവുമാണെന്നും അദ്ദേഹം ആരോപിച്ചു. 

Saudi Air Force intercepts  missiles aimed to civilian areas
Author
Riyadh Saudi Arabia, First Published Aug 26, 2019, 9:13 PM IST

റിയാദ്: സൗദിയില്‍ ജനവാസമേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈല്‍ ആക്രമണം. ജിസാന്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍പോലും കാറ്റില്‍പറത്തി ഹൂതികള്‍ നിരന്തരം ആക്രമണം നടത്തുകയാണെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഭീകരവാദവും യുദ്ധക്കുറ്റവുമാണെന്നും അദ്ദേഹം ആരോപിച്ചു. ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച രണ്ട് ഡ്രോണുകള്‍ കഴിഞ്ഞ ദിവസം അറബ് സഖ്യസേന തകര്‍ത്തിരുന്നു. ഈ മാസം തന്നെ യുഎഇ അതിര്‍ത്തിയിലുള്ള ശൈബ ഗ്യാസ് പ്ലാന്റിന് നേരെ പത്ത് ഡ്രോണുകള്‍ ആക്രമണം നടത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios