39 റിയാലിന് ജിദ്ദ - മദീന യാത്രയും 49 റിയാലിന് റിയാദ് - ദമ്മാം യാത്രയുമാണ് ഫ്ലൈനാസിന്റെ പുതുവത്സര സമ്മാനം. ജിദ്ദ - റിയാദ് റൂട്ടിൽ 99 റിയാലിനാണ് ടിക്കറ്റ്. റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് 529 റിയാൽ മാത്രം. 

റിയാദ്: പുതുവർഷ പിറവിയിൽ യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ വിമാന കമ്പനികള്‍. ആകർഷകമായ കുറഞ്ഞ ടിക്കറ്റ് നിരക്കിലുള്ള വിമാന യാത്ര ഒരുക്കിയാണ് പുതുവത്സരത്തെ വരവേറ്റത്. സൗദി എയർലൈൻസ്, ഫ്ലൈനാസ് എന്നീ കമ്പനികളാണ് ഇളവുകൾ ഏർപ്പെടുത്തിയത്. 

39 റിയാലിന് ജിദ്ദ - മദീന യാത്രയും 49 റിയാലിന് റിയാദ് - ദമ്മാം യാത്രയുമാണ് ഫ്ലൈനാസിന്റെ പുതുവത്സര സമ്മാനം. ജിദ്ദ - റിയാദ് റൂട്ടിൽ 99 റിയാലിനാണ് ടിക്കറ്റ്. റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് 529 റിയാൽ മാത്രം. ഫെബ്രുവരി ഒന്നുിനും ഏപ്രില്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവർക്കാണ് ഇളവ്. ഹോട്ടല്‍ റൂം കൂടി ബുക്ക് ചെയ്താലാണ് സൗദി എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത്. വിശദമായ വിവരങ്ങള്‍ വിമാനകമ്പനികളുടെ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.