ആദ്യ ഘട്ടത്തില്‍ കേരളത്തില്‍, കൊച്ചിയിലേക്കും തിരികെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലേക്കും മാത്രമാണ് സര്‍വീസ്.
റിയാദ്: പ്രവാസികള്‍ക്ക് (Expatriates)ഇനി നേരിട്ട് സൗദിയിലേക്കും(Saudi Arabia) തിരിച്ചും യാത്ര ചെയ്യാന്‍ കൂടുതല്‍ സൗകര്യം. ഇന്ത്യ-സൗദി എയര്‍ബബ്ള്‍ കരാര്‍(Air Bubble Agreement) പ്രകാരം സൗദി എയര്‍ലൈന്‍സ് വിമാന സര്‍വീസ് ശനിയാഴ്ച മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍, കൊച്ചിയിലേക്കും തിരികെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലേക്കും മാത്രമാണ് സര്‍വീസ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും സര്‍വീസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കും താരതമ്യേന കുറവാണ്. പ്രവാസികള്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന നിരക്കാണത്. കൊച്ചി വിമാനത്തിലെ ടിക്കറ്റ് നിരക്ക് എക്കണോമി ക്ലാസില്‍ 23 കിലോ ബാഗേജ് ഉള്‍പ്പടെ റിയാദില്‍ നിന്ന് 999 റിയാലും ജിദ്ദയില്‍ നിന്ന് 1100 റിയാലുമാണ്. 46 കിലോ ബാഗേജ് ഉള്‍പ്പടെ റിയാദില്‍ നിന്ന് 1099 റിയാലും ജിദ്ദയില്‍ നിന്ന് 1765 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയില്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും റിയാദില്‍ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും വിമാനം സര്‍വിസ് നടത്തും. ഇതേ ദിവസങ്ങളില്‍ തന്നെ തിരിച്ചുമുള്ള സര്‍വീസ്.
ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ ചെയ്യാന്‍ 10 ദിവസത്തിന് ശേഷം മാത്രം അനുമതി
റിയാദ്: ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ(Umrah) ചെയ്യാന്‍ 10 ദിവസത്തിന് ശേഷം മാത്രമേ അനുമതി നല്‍കൂ എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൊവിഡ്(covid) വ്യാപനം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് ഒരാള്‍ക്ക് ഒന്നിലധികം ഉംറ നിര്‍വഹിക്കുന്ന കാര്യത്തില്‍ ഈ നിബന്ധന നിര്‍ബന്ധമാക്കിയത്.
ആവര്‍ത്തന ഉംറകള്‍ക്കിടയില്‍ 10 ദിവസ ഇടവേള ഇനി മുതല്‍ നിര്‍ബന്ധമാണ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ആവര്‍ത്ത ഉംറകള്‍ക്കിടയിലെ ഇടവേള നിബന്ധന എടുത്തുകളഞ്ഞിരുന്നു. ഒന്ന് പൂര്‍ത്തയാക്കി അടുത്തതിന് ഉടനെ അപേക്ഷിക്കാന്‍ കഴിയുമായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയാണ് ഹജ്ജ് ഉംറ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഒരു ഉംറക്ക് ശേഷം പുതിയ പെര്‍മിറ്റ് ലഭിക്കാന്‍ 10 ദിവസം കാത്ത് നില്‍ക്കേണ്ടിവരും.
