വിമാനങ്ങള്‍ക്ക് യുഎഇയിലേക്കും അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും പോകുന്നതിനായി സൗദിയുടെ വ്യോമ മേഖല തുറന്നുകൊടുക്കണമെന്ന യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.

റിയാദ്: യുഎഇയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയുടെ ആകാശപാതയിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനങ്ങള്‍ക്ക് യുഎഇയിലേക്കും അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും പോകുന്നതിനായി സൗദിയുടെ വ്യോമ മേഖല തുറന്നുകൊടുക്കണമെന്ന യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.

എന്നാല്‍ വ്യോമഗതാഗതത്തിന് അനുമതി നല്‍കുമ്പോഴും പലസ്തീന്‍ വിഷയത്തില്‍ സൗദിയുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. പലസ്തീനോടും അവിടുത്തെ ജനങ്ങളോടുമുള്ള സൗദിയുടെ നിലപാട് ഉറച്ചതും സ്ഥിരവുമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.