Asianet News MalayalamAsianet News Malayalam

സൗദിയില്‍ സ്ഥിരതാമസത്തിന് ഇഖാമ അനുവദിച്ചു തുടങ്ങി

27 രാജ്യക്കാരിൽ നിന്ന് സ്ഥിരം ഇഖാമയ്ക്കു അപേക്ഷ ലഭിച്ചതായി പ്രീമിയം റസിഡൻസി സെന്‍റർ സി.ഇ.ഒ ബന്ദർ അൽ ആയിദ് പറഞ്ഞു. 
സ്ഥിരം ഇഖാമ ലഭിച്ചവർക്ക് സൗദി പൗരത്വത്തിനു അവകാശമുണ്ടാകില്ല. 

Saudi allows permanent residency Iqama
Author
Riyadh Saudi Arabia, First Published Nov 15, 2019, 12:43 AM IST

റിയാദ്: സൗദിയിൽ വിദേശികൾക്ക് പ്രീമിയം റസിഡന്‍റ് പെർമിറ്റായ സ്ഥിരം ഇഖാമ അനുവദിച്ചു തുടങ്ങി. ഇന്ത്യയടക്കം 19 രാജ്യങ്ങളിൽനിന്നുള്ള 73 പേർക്കാണ് ഇഖാമ അനുവദിച്ചത്. പ്രീമിയം ഇഖാമ ലഭിക്കുന്ന വിദേശികൾക്ക് ഇഷ്ടാനുസരണം വീടുകളും വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യാനും സാധിക്കും.  സൗദിയിൽ സ്വദേശികൾക്കു തുല്യമായി ബിസിനസ് , നിക്ഷേപ മേഖലകളിൽ വിദേശികൾക്ക് അവസരമൊരുക്കുന്ന ഗ്രീൻ കാർഡിന് തുല്യമായ സ്ഥിരം ഇഖാമയാണ് വിതരണംചെയ്തു തുടങ്ങിയത്. സൗദിയിൽ കഴിയുന്നവരും വിദേശത്തു കഴിയുന്നവരും സ്ഥിരം ഇഖാമ ലഭിച്ചവരിലുണ്ട്.

27 രാജ്യക്കാരിൽ നിന്ന് സ്ഥിരം ഇഖാമയ്ക്കു അപേക്ഷ ലഭിച്ചതായി പ്രീമിയം റസിഡൻസി സെന്‍റർ സി.ഇ.ഒ ബന്ദർ അൽ ആയിദ് പറഞ്ഞു. സ്ഥിരം ഇഖാമ ലഭിച്ചവർക്ക് സൗദി പൗരത്വത്തിനു അവകാശമുണ്ടാകില്ല. എന്നാൽ സ്‌പോസർ ഇല്ലാതെതന്നെ സൗദിയിൽ ജോലി ചെയ്യുന്നതിനും നിക്ഷേപങ്ങൾ നടത്താനും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിനും കഴിയും. ഇവർക്ക് സ്വദേശികളെപോലെ യദേഷ്ടം സൗദിയിൽ നിന്ന് പുറത്തു പോകാനും തിരികെയെത്താനും കഴിയും. കൂടാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ബന്ധുക്കൾക്ക് വിസിറ്റ് വിസ എടുക്കുന്നതിനും സാധിക്കും.

ആജീവനാന്ത കാലത്തേക്കുള്ള സ്ഥിരം ഇഖാമയ്ക്കു ഒറ്റതവണയായി എട്ടു ലക്ഷം റിയാൽ ആണ് ഫീസ്. ഒരു വർഷം കാലാവധിയുള്ള പ്രീമിയം ഇഖാമയ്ക്കു ഒരു ലക്ഷം റിയാലുമാണ് ഫീസ്. ഇത് വർഷാവർഷം പുതുക്കാൻ കഴിയും. സ്ഥിരം ഇഖാമയ്ക്കു അപേക്ഷിക്കുന്നവർക്ക് 21 വയസിൽ കുറയാനും കുറ്റകൃത്യങ്ങളിൽപ്പെട്ടവരാകാനും പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഓൺലൈൻ വഴി മരുന്ന് ഇറക്കുമതിചെയ്യുന്നതിന് സൗദിയിൽ വിലക്ക്.ഓൺലൈനായി വാങ്ങുന്ന മരുന്നുകൾ കൊറിയറായി ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കരുതെന്ന് പൊതുഗതാഗത അതോറിറ്റിയോട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios