വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറക്ക് വരുന്ന സ്ത്രീകള്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. വിദേശ രാജ്യങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് ഒറ്റക്ക് ഉംറക്ക് വരാന്‍ 45 വയസ്സ് പൂര്‍ത്തിയാകണമെന്നായിരുന്നു ഇത് വരെയുണ്ടായിരുന്ന വ്യവസ്ഥ.
റിയാദ്: എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും അടുത്ത ബന്ധുക്കളായ പുരുഷന്മാര്‍ കൂടെയില്ലാതെ (മഹ്റം) ഉംറ വിസ അനുവദിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. സ്ത്രീകളുടെ കൂട്ടത്തിലായിരിക്കണം യാത്ര ചെയ്യേണ്ടതെന്ന വ്യവസ്ഥയും പിന്‍വലിച്ചു. മഹ്‌റമില്ലാതെ ഉംറ നിര്‍വഹിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറക്ക് വരുന്ന സ്ത്രീകള്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. വിദേശ രാജ്യങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് ഒറ്റക്ക് ഉംറക്ക് വരാന്‍ 45 വയസ്സ് പൂര്‍ത്തിയാകണമെന്നായിരുന്നു ഇത് വരെയുണ്ടായിരുന്ന വ്യവസ്ഥ. കൂടാതെ ഇങ്ങനെ വരുന്നവര്‍ മറ്റു സ്ത്രീകളോടൊപ്പം ഗ്രൂപ്പിലായിരിക്കണം യാത്ര എന്നും നിബന്ധനയുണ്ടായിരുന്നു. ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉംറ വിസ ലഭിക്കാന്‍ മഹ്റമായ പുരുഷന്മാര്‍ കൂടെവേണമെന്നും മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിബന്ധനകളൊന്നും ഇപ്പോള്‍ ഇല്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
