Asianet News MalayalamAsianet News Malayalam

നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും; സൗദിയും ഇറാനും തമ്മിൽ ചർച്ചകൾ തുടങ്ങി

ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

saudi and iran begins discussions to start direct flight services
Author
First Published Dec 11, 2023, 8:39 PM IST

റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. റിയാദിനും തെഹ്റാനിനുമിടയിൽ സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ച പുരോഗമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച പശ്ചാതലത്തിൽ കൂടുതൽ മേഖലകളിൽ ബന്ധം സുദൃഢമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും.

ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദിനും തെഹ്റാനും ഇടയിൽ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ തീരുമാനമായേക്കുമെന്നും ഈ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. റിയാദിന് പുറമേ സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സർവിസ് വർധിപ്പിച്ചേക്കും. ഈ വർഷം മാർച്ചിലാണ് ചൈനീസ് മധ്യസ്ഥതയിൽ സൗദിക്കും ഇറാനുമിടയിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്.

Read Also -  ഒമാനിൽ നിന്ന് വിസിറ്റ് വിസയിൽ വന്ന മലയാളിയെ കാണാതായി; കണ്ടെത്തിയത് സൗദി ജയിലിൽ

 ഒരു ദിവസത്തെ വിസയിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു

മസ്‌കറ്റ്: ഒമാനിലെ ദ്വീപില്‍ കൊല്ലം സ്വദേശി മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവില്‍ കോതേത്ത് കുളങ്ങര കിഴക്കതില്‍ ശശിധരന്റെയും ശോഭയുടെയും മകന്‍ ജിതിനാണ് (38) മരിച്ചത്. 

ഒമാനിലെ മൊസാണ്ട ദ്വീപിന് സമീപം കഴിഞ്ഞ രണ്ടിനാണ് അപകടമുണ്ടായത്. ദുബൈയിലെ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരായ ജിതിനും സുഹൃത്തുക്കളും ഒരു ദിവസത്തെ വിസയിലാണ് ഒമാനിലെത്തിയത്. ഖസബിനടുത്ത് ദിബ്ബയില്‍ ബോട്ടിങ് നടത്തിയ ശേഷം ദ്വീപിന് സമീപം നീന്തുന്നതിനിടെ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു. നാല് മാസം മുമ്പാണ് ജിതിന്‍ ദുബൈയില്‍ ജോലിക്ക് എത്തിയത്. ഭാര്യ: രേഷ്മ, മകള്‍: ഋതു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios