സൗദിയില്‍ വികസനം ശക്തമാക്കാന്‍ സഹായിക്കുന്നതിനായി വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി മെഡിക്കല്‍, ശാസ്ത്ര, സാംസ്‌കാരിക, സ്പോര്‍ട്സ്, സാങ്കേതിക, നിയമ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ മുമ്പ് രാജാവ് ഉത്തരവ് ഇട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും അപൂര്‍വ സ്പെഷ്യലൈസേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗദി പൗരത്വം അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയത്.

റിയാദ്: വിശിഷ്ട വൈദഗ്ധ്യവും സ്‌പെഷ്യലൈസേഷനുകളും ഉള്ള പ്രതിഭകള്‍ക്ക്‌ (distinguished talents) സൗദി പൗരത്വം (Saudi citizenship) അനുവദിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ്(King Salman) അനുമതി നല്‍കി. മതപരം, മെഡിക്കല്‍, ശാസ്ത്രം, സാംസ്‌കാരികം, കായികം, സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളിലെ വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കുമാണ് സൗദി പൗരത്വം അനുവദിക്കുക.

സൗദിയില്‍ വികസനം ശക്തമാക്കാന്‍ സഹായിക്കുന്നതിനായി വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി മെഡിക്കല്‍, ശാസ്ത്ര, സാംസ്‌കാരിക, സ്പോര്‍ട്സ്, സാങ്കേതിക, നിയമ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ മുമ്പ് രാജാവ് ഉത്തരവ് ഇട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും അപൂര്‍വ സ്പെഷ്യലൈസേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗദി പൗരത്വം അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയത്.

എണ്ണ വരുമാനം ആശ്രയിക്കുന്നത് കുറക്കാന്‍ ശ്രമിച്ച് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന സാമ്പത്തിക, സാമൂഹിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും സൗദി പൗരത്വം അനുവദിക്കാനുള്ള തീരുമാനം. നിക്ഷേപകരിലും ഡോക്ടര്‍മാരിലും എന്‍ജിനീയര്‍മാരിലും പെട്ടവര്‍ക്ക് സമീപ കാലത്ത് സൗദി അറേബ്യ പ്രീമിയം ഇഖാമകള്‍ അനുവദിക്കാന്‍ തുടങ്ങിയിരുന്നു. മുമ്പ് വിദേശികള്‍ക്ക് ലഭ്യമല്ലാതിരുന്ന നിരവധി ആനുകൂല്യങ്ങള്‍ പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് ലഭിക്കും.

സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം; തൊഴില്‍ കരാര്‍ നിര്‍ബന്ധം

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു.

നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് സേവന വേതന കരാറുകള്‍ തയാറാക്കുന്നത്. ഈ രീതിക്കാണ് മാറ്റം വരുന്നത്. തൊഴിലുടമ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയുമായി തൊഴില്‍ കരാര്‍ മുന്‍കൂട്ടി തയാറാക്കി ഒപ്പുവെക്കണം. വിസ അനുവദിക്കുന്ന വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദേശം. ഫലത്തില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് മാത്രമേ തൊഴില്‍ വിസ ലഭിക്കൂ.