റിയാദ്: കൊവിഡ് വൈറസ് ബാധയേറ്റ് കുവൈറ്റിൽ ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടു മലയാളി നഴ്സ്മാരുടെയും ഫലം നെഗറ്റീവ്. ഇതോടെ ഇരുവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

കൊവിഡ് വൈറസ് വ്യാപന ഭീതിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണം കർശനമാക്കി. എല്ലാ യാത്രാവിമാനങ്ങളും യുഎഇ റദ്ദാക്കി. രാജ്യത്തെ വ്യോമയാന അതോറിറ്റിയുടേതാണ് തീരുമാനം. ചരക്കുവിമാനങ്ങൾക്കും അടിയന്തിര ഒഴിപ്പിക്കലിനുള്ള വിമാനങ്ങൾക്കും മാത്രം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. അതിനിടെ സൗദിയിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് മുതൽ സൗദി അറേബ്യയിൽ കർഫ്യു നിലവിൽ വരും. വൈകീട്ട് ഏഴു മുതൽ രാവിലെ ആറു വരെയാകും കർഫ്യു. 21 ദിവസം കർഫ്യു തുടരും. സൽമാൻ രാജാവിന്റേതാണ് ഉത്തരവ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക