വാക്‌സിന് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതായി കമ്പനി ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനമെടുത്തത്. ഈ പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകളും പഠനങ്ങളും കമ്പനി സമര്‍പ്പിച്ചിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) അഞ്ച് വയസ്സ് മുതല്‍ 11 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ ( Pfizer vaccine)ഉപയോഗിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുവാദം നല്‍കി. ഫൈസര്‍ കമ്പനി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷവും ഈ പ്രായത്തില്‍പ്പെട്ട കുട്ടികളില്‍ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനങ്ങള്‍ വിലയിരുത്തിയുമാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.

വാക്‌സിന് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതായി കമ്പനി ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനമെടുത്തത്. ഈ പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകളും പഠനങ്ങളും കമ്പനി സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ 10നാണ് സൗദിയില്‍ ഫൈസര്‍ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അതോറിറ്റി അനുമതി നല്‍കിയത്. ആരോഗ്യ വകുപ്പിന് ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഫൈസര്‍ വാക്‌സിന് പുറമെ ഓക്‌സ്ഫഡ് ആസ്ട്രസെനക്ക,മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ക്കും സൗദിയില്‍ അനുമതിയുണ്ട്. 

പ്രവാസികള്‍ക്ക് സന്തോഷ വാർത്ത; ഇഖാമ ഇനി മൂന്ന് മാസത്തേക്കും പുതുക്കാം

ആറ് വര്‍ഷത്തിനിടെ ആദ്യമായി എഴുന്നേറ്റ് നിന്നു; അഞ്ഞൂറ് കിലോ ഭാരമുള്ള യുവാവിന്റെ ചികിത്സ വിജയകരം

യുഎഇയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ അനുമതി

അബുദാബി: യുഎഇയില്‍ (UAE) അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ (Pfizer-BioNtech covid vaccine) ഉപയോഗിക്കാന്‍ അനുമതി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് കുട്ടികളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഇതുവരെ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്‍മിനിസ്‍ട്രേഷന്‍ അതോരിറ്റിയുടെ അനുമതിയും പ്രാദേശിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനകളുടെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളിലെ ഉപയോഗത്തിന് അടിയന്തര അനുമതി നല്‍കുന്നതെന്ന് യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് വയസ് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ സുരക്ഷിതമാണെന്നും ശക്തമായ രോഗ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നുണ്ടെന്നും പഠനങ്ങളില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. ഈ പ്രായത്തിലുള്ള കുട്ടികളെ രോഗത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ വാക്സിനുകളുടെ ഉപയോഗം ഒരു നിര്‍ണായക ചുവടുവെപ്പാണെന്നും അറിയിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളുള്ള മുതിര്‍ന്നവരില്‍ നേരത്തെ ഫൈസര്‍, സ്‍പുട്‍നിക് വാക്സിനുകള്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.