ഗവണ്മെന്റ് തലത്തില്‍ 12 കരാറുകളും ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ മേഖലയും തമ്മില്‍ ഒമ്പതു കരാറുകളും സൗദിയിലെയും ചൈനയിലെയും സ്വകാര്യ കമ്പനികള്‍ തമ്മില്‍ 25 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.

റിയാദ്: ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗിന്റെ സൗദി സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയും ചൈനയും ആകെ 46 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഹൈഡ്രജന്‍ ഊര്‍ജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാര്‍പ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ ഇക്കോണമി, സാമ്പത്തിക വളര്‍ച്ച, വാര്‍ത്താ കവറേജ്, നികുതി മാനേജ്മെന്റ്, അഴിമതി വിരുദ്ധ പോരാട്ടം, സ്റ്റാന്ഡേര്‍ഡൈസേഷന്‍ എന്നീ മേഖലകളില് ചൈനയും സൗദി അറേബ്യയും ഗവണ്മെന്റ് തലത്തില്‍ 12 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ മേഖലയും തമ്മില്‍ ഒമ്പതു കരാറുകളും ധാരണാപത്രങ്ങളും, സൗദിയിലെയും ചൈനയിലെയും സ്വകാര്യ കമ്പനികള്‍ തമ്മില്‍ 25 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.

Read also:  ജിദ്ദ പുസ്‍തക മേളക്ക് തുടക്കം; 900 പ്രസാധകർ പങ്കെടുക്കുന്നു, ഡിസംബർ 17 വരെ നീണ്ടുനില്‍ക്കും

സൗദിയില്‍ നടപ്പുവർഷ ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം; രാജ്യം വന്‍ സാമ്പത്തിക സ്ഥിതി നേടിയെന്ന് മന്ത്രാലയം

റിയാദ്: നടപ്പ് വർഷത്തിൽ രാജ്യം വലിയ സാമ്പത്തിക സ്ഥിതി നേടിയതായി സൗദി ധനകാര്യ മന്ത്രാലയം. നടപ്പുവർഷത്തെ ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻറെ 2.6 ശതമാനമാണ്. എണ്ണ വരുമാനത്തിലെ വർധനവിെൻറ പിന്തുണയോടെയാണിത് സാധ്യമായതെന്നും മന്ത്രാലയം വിശദമാക്കി. 

ബജറ്റ് തയാറാക്കുമ്പോൾ കണക്കാക്കിയ 1.045 ലക്ഷം കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ യഥാർഥ വരുമാനം ഏകദേശം 1.234 ലക്ഷം കോടി റിയാലായിരുന്നു. 955 ശതകോടി റിയാലാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കണക്കുകൂട്ടിയതിനെക്കാൾ കൂടുതലാണ് ചെലവായതെങ്കിലും വരവിനോളം അത് എത്തിയില്ല. ആകെ ചെലവ് 1.132 ലക്ഷം കോടി റിയാലാണ്.

രാജ്യത്തിെൻറ ബജറ്റ് ചരിത്രത്തിൽ ഏറ്റവും ഒടുവിൽ മിച്ചം നേടിയത് 2013-ൽ 180 ശതകോടി റിയാലായിരുന്നു. 2014 മുതൽ ബജറ്റിൽ കമ്മി പ്രകടമായി തുടങ്ങിയിരുന്നു. 2015-ൽ കമ്മി ഏറ്റവും ഉയർന്ന നിലയായ 367 ശതകോടി റിയാലിലെത്തി. 2016-ൽ കമ്മി ഏകദേശം 300 ശതകോടി റിയാലായി കുറഞ്ഞു. 2019 വരെ മിച്ചം ക്രമേണ കുറയുകയായിരുന്നു. എന്നാൽ കോവിഡ് വർഷമായ 2020-ൽ ബജറ്റ് കമ്മി കാര്യമായി കുറഞ്ഞു. പിറ്റേവർഷം മുതൽ മിച്ചം രേഖപ്പെടുത്തുന്നത് തുടങ്ങുകയും ചെയ്തു. നിലവിൽ മിച്ചം തുടരുമെന്ന പ്രവണതയാണ് പ്രകടമാകുന്നത്. 2025-ൽ 71 ശതകോടി റിയാലായിരിക്കും മിച്ചമെന്നാണ് പ്രതീക്ഷ.