രാവിലെ 9.30നും വൈകിട്ട് 5.30നുമിടയിൽ ആറ് മണിക്കൂർ ഫ്ലെക്സിബിളായാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുക.

റിയാദ്: സൗദി അറേബ്യയിൽ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ബാങ്കുകളുടെയും എക്‌സ്‌ചേഞ്ച് സെൻററുകളുടെയും സമയക്രമം സൗദി സെൻട്രൽ ബാങ്കാണ് നിശ്ചയിച്ചത്. റമദാൻ മാസത്തിൽ സൗദിയിലെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തിക്കുക. അതേസമയം ഫോറിൻ എക്‌സ്‌ചേഞ്ച് സെൻററുകളുടെയും പേയ്‌മെൻറ് കമ്പനികളുടെയും പ്രവർത്തന സമയം വ്യത്യസ്തമാണ്. 

Add Asianetnews as a Preferred SourcegooglePreferred

രാവിലെ 9.30നും വൈകിട്ട് 5.30നുമിടയിൽ ആറ് മണിക്കൂർ ഫ്ലെക്സിബിളായാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുക. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെൻററുകളുടെയും ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ 10 ദിവസം നീണ്ടു നിൽകുന്നതാണ്. ഏപ്രിൽ നാല് മുതൽ 14 വരെ ചെറിയപെരുന്നാളിനും ജൂൺ 13 മുതൽ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങൾ അവധിയായിരിക്കും. ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ മക്കയിലും മദീനയിലും ബാങ്കുകളും ഫോറിൻ എക്‌സ്‌ചേഞ്ച് സെൻററുകളും പ്രവർത്തിക്കുമെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.

Read Also -  ഈ ആഴ്ച ഒരു അധിക അവധി കൂടി, ആകെ മൂന്ന് ദിവസം ലഭിക്കും; സ്വകാര്യ മേഖലക്കും ബാധകം, അറിയിപ്പ് ഈ ഗൾഫ് രാജ്യത്ത്

കെട്ടിടങ്ങളിലെ രൂപഭംഗിക്ക് കേടുവരുത്തിയാൽ വൻ തുക പിഴ; ഇന്ന് മുതൽ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം 

റിയാദ്: സൗദിയിൽ കെട്ടിടങ്ങളിൽ നിയമവിരുദ്ധമായി നിർമിച്ച ഭാഗങ്ങൾക്കും ചട്ടംലഘിച്ചുള്ള രൂപമാറ്റത്തിനും ഇന്ന് (ഞായറാഴ്ച) മുതൽ പിഴ ചുമത്തും. താമസ വാണിജ്യ കെട്ടിടങ്ങളുടെ ഭംഗികെടുത്തുന്ന എന്തും നിയമലംഘനമായി പരിഗണിക്കും. ബിൽഡിങ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നിയമമാണ് പ്രാബല്യത്തിലായത്. സൗദി മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം നിർദേശിച്ച ബിൽഡിങ് കംപ്ലയന്സ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധമാകും. സർട്ടിഫക്കറ്റ് സ്വന്തമാക്കുന്നതിന് മന്ത്രാലയം അനുവദിച്ച സാവകാശം ഇന്ന് അവസാനിച്ചു.

കെട്ടിടങ്ങളില്‍ അനധികൃതമായി നിർമാണ പ്രവൃത്തികള്‍ നടത്തിയിട്ടില്ലെന്നും ചട്ടംലഘിച്ചുള്ള രൂപമാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടില്ലെന്നും തെളിയിക്കുന്നതാണ് സർട്ടിഫിക്കറ്റ്. നഗരങ്ങളിലെ ഭൂപ്രകൃതിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുക, നഗരത്തിെൻറ രൂപഭംഗിയും നാഗരികതയും നിലനിർത്തുക, ആരോഗ്യകരവും ശുചിത്വവുമുള്ള സുസ്ഥിര നഗരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...