റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒമ്പത് പേർ കൂടി മരിച്ചു. ഒരു സ്വദേശി പൗരന്മാരും എട്ട് പ്രവാസികളുമാണ്  മരിച്ചത്. മക്ക, ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലായാണ് മരണം.  43നും 70നും ഇടയിൽ പ്രായമുള്ളവരും വിവിധ രോഗങ്ങൾ പിടിപ്പെട്ടവരുമായിരുന്നു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 292 ആയി. 

പുതുതായി 2307 പേരിൽ  കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 49,176 ആയി. സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 2,818 പേർക്കാണ്  പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 21869 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന  27015 പേരിൽ 167 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പുതിയ രോഗികൾ: ജിദ്ദ - 444, മക്ക - 443, റിയാദ് - 419, മദീന - 152, ദമ്മാം - 148, ഹുഫൂഫ് - 128,  ദറഇയ - 66, തബൂക്ക് - 62, ജുബൈൽ - 56, ത്വാഇഫ് - 41, ദഹ്റാൻ - 40, യാംബു - 40, ബുറൈദ - 33, അൽഖോബാർ - 30, അബ്ഖൈഖ് - 25, ബേയ്ഷ് - 25, ഖമീസ് മുശൈത് - 18, ഖത്വീഫ് -  13, ഉംലജ് - 11, അൽസെഹൻ - 10, അൽഖർജ് - 10, ഹാസം അൽജലാമീദ് - 8, മഹദ് അൽദഹബ് - 6, ഹാഇൽ - 6, മഹായിൽ - 5, റാസതനൂറ - 5, മുസൈലിഫ് - 5, മജ്മഅ - 4, ബുഖൈരിയ -  3, ദൂമത് അൽജൻഡൽ - 3, മൻഫാ അൽഹദീദ - 3, അൽമജാരിദ - 2, ഖുറയാത് അൽഊല - 2, സഫ്വ - 2, ഉനൈസ - 2, സബ്യ - 2, ഹഫർ അൽബാത്വിൻ - 2, അറാർ - 2, റഫ്ഹ - 2,  അബറ - 1, നാരിയ - 1, സൽവ - 1, മിദ്നബ് - 1, റിയാദ് അൽഖബ്റ - 1, ഖൈബർ - 1, അൽഖുറുമ - 1, അൽഖറഇ - 1, അൽഗാര - 1, ബൽജുറഷി - 1, തൈമ - 1, ദേബ - 1, അൽവജ്ഹ് - 1,  തുറൈബാൻ - 1, സകാക - 1, അൽഖുറയാത് - 1, ഹുത്ത ബനീ തമീം - 1, അൽദിലം - 1, വാദി ദവാസിർ - 1, മുസാഹ്മിയ - 1, അൽറയാൻ - 1, സുലൈയിൽ - 1, വീത്ലാൻ - 1, മറാത് - 1