Asianet News MalayalamAsianet News Malayalam

സൗദി അറേബ്യ ഹിജ്റ പുതുവര്‍ഷാരംഭം പ്രഖ്യാപിച്ചു

ഞായറാഴ്ച മാസപ്പിറവി ദൃശ്യമായതായി ഔദ്ദ്യോഗിക വിവരമൊന്നും ലഭിച്ചില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ഇത് പ്രകാരം തിങ്കളാഴ്ചയോടെ ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുല്‍‍ഹജ്ജ് 30ദിവസം പൂര്‍ത്തിയായി. 

Saudi Arabia announces first day of Hijra New Year
Author
Riyadh Saudi Arabia, First Published Sep 11, 2018, 9:47 AM IST

റിയാദ്: സൗദി അറേബ്യ സുപ്രീം കോടതി ഹിജ്റ പുതുവര്‍ഷാരംഭം ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇന്ന് (സെപ്തംബര്‍ 11) മുഹറം ഒന്ന് ആയിരിക്കുമെന്നാണ് അറിയിപ്പ്. 

ഞായറാഴ്ച മാസപ്പിറവി ദൃശ്യമായതായി ഔദ്ദ്യോഗിക വിവരമൊന്നും ലഭിച്ചില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ഇത് പ്രകാരം തിങ്കളാഴ്ചയോടെ ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുല്‍‍ഹജ്ജ് 30ദിവസം പൂര്‍ത്തിയായി. സൗദിയുടെ ഔദ്ദ്യോഗിക കലണ്ടറായ ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് ഇന്ന് ഹിജറ വര്‍ഷം 1440 ആരംഭിച്ചുവെന്നും സുപ്രീം കോടതി അറിയിച്ചു. പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച് സെപ്തംബര്‍ 13ന് യുഎഇ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios