റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ പുതിയതായി മൂന്ന് പ്രവാസികളും രണ്ട് സ്വദേശികളും മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 144 ആയി. മക്കയിലും ജിദ്ദയിലുമായി 31നും 82നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. പുതിയതായി 1289 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 18811 ആയി. 

പുതിയ രോഗികളിൽ 16 ശതമാനം മാത്രമാണ് സൗദി പൗരന്മാർ. 84 ശതമാനവും വിദേശികളാണ്. ചികിത്സയിൽ കഴിയുന്നത്  16136 പേരാണ്. 174 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2531 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്  രാജ്യവ്യാപക പരിശോധന ആരംഭിച്ചിട്ട് 12 ദിവസം പിന്നിടുന്നു. നിരവധി മെഡിക്കൽ സംഘങ്ങൾ ഇറങ്ങിയുള്ള സജീവമായ ഈ ഫീൽഡ് സർവേയിലൂടെയാണ് രോഗികളെ  കണ്ടെത്തുന്നതെന്നും 10 ലക്ഷം ആളുകളെ ഇതിനകം ഈ സംഘങ്ങൾ സമീപിച്ചുകഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി  വാർത്താസമ്മേളനത്തിൽ പറഞ്ഞു.