റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 329 ആയി ഉയർന്നു. ഇന്ന് ഒന്‍പത് പ്രവാസികളാണ് മരിച്ചത്. മക്കയിൽ ആറുപേരും ദമ്മാമിൽ രണ്ടുപേരും  റിയാദിൽ ഒരാളുമാണ് മരിച്ചത്. 2886 പേർ പുതിയതായി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748 ആയി. 

പുതിതായി 2509 പേർക്ക് കൂടി കൊവിഡ്  പോസിറ്റീവായി. ഇതടക്കം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ ആകെ 27,891 പേരാണ്. രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 59,845 ആയി.  ചികിത്സയിലുള്ളവരിൽ 251 പേരാണ് ഗുരുതരാവസ്ഥയിൽ. 

പുതിയ രോഗികൾ: റിയാദ് - 730, ജിദ്ദ -526, മക്ക - 385, മദീന - 296, ദമ്മാം - 87, ത്വാഇഫ് - 66, ഖോബാർ - 37, ജുബൈൽ -  36, ദഹ്റാൻ - 19, ഹാസം അൽജലാമീദ് - 18, ഖത്വീഫ് - 16, തബൂക്ക് - 16, ബുറൈദ - 12, ശഖ്റ - 12, അൽഖർജ് - 10, മഹായിൽ - 9, അൽഹദ - 9, നജ്റാൻ - 9, നമീറ - 8, ഹാഇൽ - 7, വാദി  ദവാസിർ - 7, യാംബു - 6, ബേയ്ഷ് - 6, ഖമീസ് മുശൈത് - 5, അൽഖുവയ്യ - 5, അൽജഫർ- 4, റാസതനൂറ - 4, ദറഇയ - 4, അൽമബ്റസ് - 3, അബ്ഖൈഖ് - 3, തത്ലീത് - 3, അറാർ - 3, ഹുത്ത  ബനീ തമീം - 3, നാരിയ - 2, മുസൈലിഫ് - 2, ശറൂറ - 2, താദിഖ് - 2, അൽദിലം - 2, റിയാദ് അൽഖബ്റ - 1, ഖൈബർ - 1, ബീഷ - 1, മൈസാൻ - 1, ഉമ്മു അൽദൂം - 1, ദലം - 1, റാബിഗ് - 1,  അൽബാഹ - 1, ഉംലജ് - 1, ദുബ - 1, സബ്യ - 1, ഹഫർ അൽബാത്വിൻ - 1, അൽഖൂസ് - 1, തുറൈബാൻ - 1, തബർജൽ - 1, മുസാഹ്മിയ - 1, ദുർമ - 1, മറാത് - 1