റിയാദ്: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കന്നതിന് കുവൈത്ത് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച് സൗദി അറേബ്യ. വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് കുവൈത്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‍തത്. പ്രതിസന്ധിക്ക് കാരണമായ നിലപാടുകളിലെ ഭിന്നത പരഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മൂന്നര വര്‍ഷമായി തുടരുന്ന പ്രതിസന്ധിക്ക് അനുരഞ്ജനത്തിലൂടെ അന്ത്യമുണ്ടാക്കുന്നതിനായി നടത്തുന്ന ചര്‍ച്ചകള്‍ വിജയകരമാണെന്ന് നേരത്തെ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്‍മദ് നാസിര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി അറേബ്യയുടെ പ്രതികരണം.