സൗദി ദേശീയ ദിനമായ സെപ്‍റ്റംബർ 23ന് പുറമെ രാജ്യസ്ഥാപന ദിനമായ ഫെബ്രുവരി 22നും സൗദി അറേബ്യയില്‍ ഇനി പൊതുഅവധി

റിയാദ്​: സൗദി അറേബ്യ (Saudi Arabia) സ്ഥാപിതമായതിന്റെ സന്തോഷ സൂചകമായി എല്ലാ വർഷവും ഫെബ്രുവരി 22ന് (February 22) രാജ്യത്ത്​ പൊതു അവധിയായിരിക്കുമെന്ന് (Public Holiday) സല്‍മാന്‍ രാജാവ് (King Salman) പ്രഖ്യാപിച്ചു. സൗദി പ്രസ് ഏജൻസിയാണ് (Saudi Press Agency) ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

സൗദി ദേശീയ ദിനമായി എല്ലാ വർഷവും സെപ്‍റ്റംബർ 23 ന് രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്. ഇതിന് പുറമെയാണ് രാജ്യസ്ഥാപന ദിനം കൂടി പൊതുഅവധി ആക്കുന്നത്. ഇതോടെ രാജ്യത്ത് ഇരു പെരുന്നാൾ ദിനങ്ങളിലും സൗദി ദേശീയദിനത്തിലും സൗദി സ്ഥാപിത ദിനത്തിലും പൊതുഅവധിയായിരിക്കും.