പുതിയ നിയമം വന്നതോടെ പ്രവാസികളുടെ പല ട്രോള്‍ ഗ്രൂപ്പുകളും അപ്രത്യക്ഷമായിട്ടുണ്ട്. നാട്ടിലുള്ള സുഹൃത്തുക്കളും ബന്ധുക്കളും അയച്ചുകൊടുക്കുന്ന ട്രോളുകളും വീഡിയോകളുമൊക്കെ പ്രവാസികളെ നിയമപരമായി കുടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം

റിയാദ്: ഓണ്‍ലൈന്‍ വഴിയുള്ള ആപേക്ഷഹാസ്യ സൃഷ്ടിക്കള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അധികൃതര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ട്രോളുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിച്ച ആക്ഷേപ സ്വഭാവമുള്ള ഉള്ളടക്കം മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പരിഹസിക്കുകയോ പ്രകോപിപ്പിക്കുകയോ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന സൃഷ്ടികള്‍, മതവികാരവും പൊതു മൂല്യങ്ങളും വൃണപ്പെടുത്തുന്ന ട്രോളുകള്‍ തുടങ്ങിയവയൊക്കെ ശിക്ഷാര്‍ഹമാണ്. പിടിക്കപ്പെട്ടാന്‍ 30 ലക്ഷം റിയാല്‍ (5.8 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയും അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷനാണ് അറിയിച്ചത്.