സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലാണ് ഹാനി ബിന്‍ ഈസ ബിന്‍ മുഹമ്മദ് അൽ അവാദ് എന്ന പൗരനെതിരായ വധശിക്ഷ നടപ്പാക്കിയത്

റിയാദ്: വിവിധ സമയങ്ങളിലായി മൂന്നു ബാലന്മാരെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സൗദി പൗരനെ വധശിക്ഷക്ക് വിധേയമാക്കി. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലാണ് ഹാനി ബിന്‍ ഈസ ബിന്‍ മുഹമ്മദ് അൽ അവാദ് എന്ന പൗരനെതിരായ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യത്യസ്ത സംഭവങ്ങളിലാണ് ഇയാള്‍ ബാലന്മാരെ തട്ടിക്കൊണ്ടുപോയത്.

Read also:  നുഴഞ്ഞുകയറ്റക്കാരായ വിദേശികളെ കമ്പനി വാഹനത്തില്‍ കടത്തി; പ്രവാസി ഇന്ത്യക്കാരന്‍ പിടിയില്‍

സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന ഒരു യുവാവിന്റെ വധശിക്ഷയും ഈയാഴ്ച നടപ്പാക്കിയിരുന്നു. ചൊവ്വാഴ്ച രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹൈദര്‍ ബിന്‍ നാസര്‍ ബിന്‍ ജസബ് അല്‍ താഹിഫ എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ഒരു തീവ്രവാദ ഗ്രൂപ്പിന്റെ ഭാഗമായി മാറിയ ഇയാള്‍ ആയുധങ്ങള്‍ കൈവശം വെയ്‍ക്കുകയും രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും സുരക്ഷാ സൈനികരെ വധിക്കാന്‍ പദ്ധതിയിടുകയും മറ്റ് പ്രതിസന്ധികള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുവെന്നാണ് കണ്ടെത്തിയത്. പ്രതി ബോബുകള്‍ കൈവശം വെച്ചെന്നും അവ സുരക്ഷാ സൈനികരുടെ വാഹനങ്ങള്‍ക്ക് നേരെ എറിയാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Read also:  ഒപ്പം താമസിച്ചിരുന്ന കാമുകിയെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്ന പ്രവാസി യുവാവിന്റെ അപ്പീല്‍ തള്ളി