Asianet News MalayalamAsianet News Malayalam

Gulf News : പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: ഇഖാമ, റീ-എൻട്രി, സന്ദർശക വിസകൾ രണ്ട് മാസത്തേക്ക് കൂടി നീട്ടി

സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി  2022 ജനുവരി 31 വരെ നീട്ടി.

Saudi Arabia extends validity of Iqama and reentry visas for two months
Author
Riyadh Saudi Arabia, First Published Nov 28, 2021, 8:13 PM IST

റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി നീട്ടി. ഇവ സ്വമേധയാ 2022 ജനുവരി 31 വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി പാസ്‍പോർട്ട് വിഭാഗം അറിയിച്ചു. 

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി നവംബർ 30 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ രണ്ട് മാസം കൂടി അധികമായി നീട്ടിനൽകുന്നത്. യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.

സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീന്‍ കാലയളവ് കുറച്ചു
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) നിന്ന് കൊവിഡ് വാക്സിന്‍ (Covid vaccine)ഒരു ഡോസ് എടുത്ത ശേഷം രാജ്യത്തിന് പുറത്തുപോയവര്‍ക്ക് ഇളവ്. അവര്‍ രാജ്യത്തേക്ക്  തിരിച്ചു വരുമ്പോള്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രമായി കുറച്ചു. ഡിസംബര്‍ നാലിന് നിയമം പ്രാബല്യത്തിലാകും. സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്ത എല്ലാവര്‍ക്കും അഞ്ച് ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്‍. അതിലാണ് സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മൂന്ന് ദിവസമായി കുറച്ചത്.

Follow Us:
Download App:
  • android
  • ios