Asianet News MalayalamAsianet News Malayalam

ഒരു ദിവസം 819 വിവാഹങ്ങള്‍ വരെ, 315 വിവാഹമോചനങ്ങളും! സൗദിയിലെ കണക്കുകള്‍

ഈ വർഷം ഒക്ടോബറിലെ വിവാഹ മോചനങ്ങളുടെ എണ്ണം 5,192 ആണ്. റിയാദ്, മക്ക മേഖലകളിലാണ് ഇതിൽ 48 ശതമാനവും നടന്നത്

saudi arabia marriage and divorce reports
Author
Riyadh Saudi Arabia, First Published Nov 10, 2019, 3:59 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും കണക്കുകള്‍. ഒരു ദിവസം ശരാശരി 819 വിവാഹങ്ങൾ വരെ സൗദിയില്‍ നടക്കുന്നുണ്ട്. അതേസമയം വിവാഹ മോചനങ്ങളുടെ ദിവസ ശരാശരി 315 വരെയാണെന്ന് സൗദി നീതി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൊത്തം കണക്കാണിത്. ശരാശരി 345 മുതൽ 819 വരെ വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നുണ്ട്. അതേസമയം 195 മുതൽ 315 വരെ വിവാഹ മോചനങ്ങളെന്നാണ് കണക്കുകള്‍. വിവാഹിതരാകുന്നവരുടെ ശരാശരി കണക്കും വർഷന്തോറും വർധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഒക്ടോബറിൽ 11000 വിവാഹങ്ങളാണ് നടന്നത്.

കഴിഞ്ഞവർഷം ഒക്ടോബറിലെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഏഴ് ശതമാനത്തിന്‍റെ വർധനവാണിത്. സ്വദേശി വിവാഹങ്ങളിൽ 89 ശതമാനവും സ്വദേശികൾ തമ്മിലുള്ളതാണ്. എന്നാൽ ബാക്കി 11ശതമാനം സൗദിയും വിദേശിയും തമ്മിലുള്ള വിവാഹമാണ്.

അതേസമയം ഈ വർഷം ഒക്ടോബറിലെ വിവാഹ മോചനങ്ങളുടെ എണ്ണം 5,192 ആണ്. റിയാദ്, മക്ക മേഖലകളിലാണ് ഇതിൽ 48 ശതമാനവും നടന്നത്. കഴിഞ്ഞ 12 മാസത്തിനിടെ വിവാഹമോചനത്തിന്‍റെപ്രതിമാസ ശരാശരി 2430 മുതൽ 5110 വരെയാണ്. എന്നാൽ ഈ റിപ്പോർട്ട് രാജ്യത്ത് നടക്കുന്ന മുഴുവൻ വിവാഹങ്ങളുടെയും വിവാഹ മോചനങ്ങളുടെയും യഥാർഥ എണ്ണത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടതാണ് കണക്കിലുള്ളതെന്നും അതല്ലാത്തതായ വിവാഹങ്ങളും മോചനങ്ങളും നടക്കുന്നുണ്ടെന്നും പ്രാദേശിക അറബ് പത്രം ഉക്കാദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios