Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ ഇളവ്

സിനിമാ തീയറ്ററുകള്‍ക്കും‍, റസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമ്മുകള്‍ തുടങ്ങിയവക്കും ഇന്നു മുതല്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ വിവാഹങ്ങളും പാര്‍ട്ടികളും അടക്കമുള്ള സാമൂഹിക പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. 

saudi arabia relaxes covid restrictions from today
Author
Riyadh Saudi Arabia, First Published Mar 7, 2021, 1:21 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഭാഗിക ഇളവ്. വെള്ളിയാഴ്‌ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ച ഇളവുകളാണ് ഇന്ന് പ്രാബല്യത്തില്‍ വന്നത്. ഇന്നു മുതല്‍ രാജ്യത്തെ റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്.

സിനിമാ തീയറ്ററുകള്‍ക്കും‍, റസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമ്മുകള്‍ തുടങ്ങിയവക്കും ഇന്നു മുതല്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ വിവാഹങ്ങളും പാര്‍ട്ടികളും അടക്കമുള്ള സാമൂഹിക പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. ഇത്തരം പരിപാടികളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് നിര്‍ദേശം. ഹോട്ടലുകള്‍ക്കും കഫേകള്‍ക്കും ആദ്യം 10 ദിവസത്തേക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് അത് 20 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ ഇന്ന് മുതല്‍ പിന്‍വലിക്കുന്നത്.

അതേസമയം വിവിധ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് നീക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല ആരോഗ്യ സുരക്ഷ ഉറപ്പാക്കണണെന്നും കര്‍ശനമായ പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios