Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ 1092 പേര്‍ക്ക് കൂടി രോഗമുക്തി

നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,570 ആയി കുറഞ്ഞു.

saudi arabia reported  1092 new covid recoveries on tuesday
Author
Riyadh Saudi Arabia, First Published Sep 15, 2020, 10:22 PM IST

റിയാദ്: സൗദി അറേബ്യയില്‍ 1092 ആളുകള്‍ കൂടി കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടി. 672 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 33 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 326,930ഉം രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 305,022ഉം ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 93.2 ശതമാനമായി. ആകെ മരണസംഖ്യ 4338 ആയി.

നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,570 ആയി കുറഞ്ഞു. ഇവരില്‍ 1286 പേരുടെ നില ഗുരുതരമാണ്. റിയാദ് 4, ജിദ്ദ 6, മക്ക 5, ത്വാഇഫ് 1, മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അബഹ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, തബൂക്ക് 1, ജീസാന്‍ 3, ബീഷ 1, സാംത 1, അല്‍നമാസ് 1, ബഖഅ 1, ദമദ് 1, ദര്‍ബ് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ചൊവ്വാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 62. മദീന 61, ജിദ്ദ 45, റിയാദ് 44, ഹുഫൂഫ് 38, ദമ്മാം 37, യാംബു 27, ഖമീസ് മുശൈത്ത് 24, ഖത്വീഫ് 24, മുബറസ് 20, നജ്‌റാന്‍ 19, ഹാഇല്‍ 18 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,453 കൊവിഡ് ടെസ്റ്റുകള്‍ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്റ്റുകളുടെ എണ്ണം 5,817,955 ആയി.
 

Follow Us:
Download App:
  • android
  • ios