Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ 357 പേര്‍ക്ക് കൂടി കൊവിഡ്

2689 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 505 പേരുടെ നില ഗുരുതരമാണ്.

saudi arabia reported 357 new covid cases on March 7
Author
Riyadh Saudi Arabia, First Published Mar 7, 2021, 6:34 PM IST

റിയാദ്: സൗദി അറേബ്യയില്‍ 357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 314 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേര്‍ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 379831 ആയി. ഇതില്‍ 370614 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6528 ആയി.

2689 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 505 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍  റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 188, മക്ക 54, കിഴക്കന്‍ പ്രവിശ്യ 51, അല്‍ഖസീം 20, മദീന 13, വടക്കന്‍ അതിര്‍ത്തി മേഖല 8, അസീര്‍ 6, ഹായില്‍ 5, അല്‍ജൗഫ് 4, തബൂക്ക് 4, ജീസാന്‍ 2, അല്‍ബാഹ 1, നജ്‌റാന്‍ 1.
 

Follow Us:
Download App:
  • android
  • ios